63 year old bicycle lover Pazhani still goes crazy for his Hero cycle | Meenangadi, Wayanad

9 Просмотры
Издатель
കൗമാരത്തിൽ കൂടെക്കൂടിയ സൈക്കിൾ ഭ്രമത്തെ, തന്റെ അറുപത്തിമൂന്നാം വയസ്സിലും ഒപ്പം കൊണ്ട് നടക്കുന്നാരു സൈക്കിൾ പ്രേമിയുണ്ട് വയനാട് മീനങ്ങാടിയിൽ ; തച്ചമ്പത്തെ പഴനി. കടും പച്ച നിറത്തിലുള്ള ഹീറോ ജെറ്റ് സൈക്കിൾ, നിഴൽ പോലെ പഴനിയെ പിന്തുടരാൻ തുടങ്ങിയിട്ട് കാലമേറെയായ് . മോട്ടോർ സൈക്കിളുകളും കാറുകളുമൊക്കെ നാട്ടിടവഴികൾ പോലും കീഴടക്കിയിട്ടും പഴനിയുടെ വഴികളിലിന്നും ഹീറോ സൈക്കിൾ തന്നെയാണ് 'ഹീറോ'.

നാലാം തരം വരെ പഠിച്ച പഴനി 1971 ലാണ് ജോലിയ്ക്കായ് പുറക്കാടിയിലെ കുപ്പത്തോട് തറവാട്ടിലെത്തുന്നത്. അന്നത്തെ പതിനാല്കാരൻ പയ്യന് 50 പൈസയായിരുന്നു ദിവസക്കൂലിയായ് കിട്ടിയിരുന്നത്. രണ്ട് ദിവസത്തെ കൂലി ചേർത്ത് വെച്ചാൽ ഒരു മണിക്കുർ നേരത്തേയ്ക്ക് സൈക്കിൾ വാടകയ്ക്ക് കിട്ടും. സൈക്കിളോടിയ്ക്കുന്നതൊക്കെ വലിയ അഭിമാനമായിരുന്ന അക്കാലത്ത് മൺപാതകളിലൂടെ പൊടിപ്പറത്തിക്കൊണ്ട് പഴനി വാടക സൈക്കിളിൽ കറങ്ങി. ജോലിയാവശ്യങ്ങൾക്കായ് തറവാട്ടിലെ സൈക്കിളിൽ ഓട്ടം തുടങ്ങുന്നത് 1975 ലാണ്. 25 വർഷം മുൻപ് സ്വന്തമായ് വാങ്ങിയ സൈക്കിളാണ് ഇപ്പോൾ ഒപ്പമുള്ളത്.

ഇനിയെങ്കിലും സൈക്കിൾ മാറ്റി സ്കൂട്ടറോ മറ്റോ വാങ്ങാനുപദേശിയ്ക്കുന്നവരോട് ചിരിച്ച് കൊണ്ട് പഴനി പറയും... ഇതാവുമ്പോൾ
എണ്ണയടിയ്ക്കാൻ പമ്പിൽ പോകണ്ട, പൊലീസ് വഴിയിൽ തടഞ്ഞ് ബുക്കും പേപ്പറും ചോദിക്കില്ല, ഒച്ചയും പുകയുമില്ല, ആരോഗ്യം സംരക്ഷിയ്ക്കാൻ ജിമ്മിൽ പോയി നേരവും കാശും കളയണ്ട. ഇക്കാലത്ത് ആളുകൾക്ക്‌ സൈക്കിളുകളോടുള്ള ഇഷ്ടം കൂടുന്നത് കാണുമ്പോൾ, പഴനിയ്ക്ക് സന്തോഷമാണ്, താൻ വന്ന വഴികളെക്കുറിച്ചോർക്കുമ്പോൾ അഭിമാനവും.
Категория
Крутые комедии
Комментариев нет.